ദുള്‍ഖര്‍ ചിത്രവുമായി അനൂപ് മേനോന്‍


anoop menon_keralacinam.com
ജയസൂര്യ അനൂപ് മേനോന്‍ ടീമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രധാന താരസൗഹൃദം. എന്നാല്‍ ജയസൂര്യയെ വിട്ട് അനൂപ് മേനോന്‍ ദുള്‍ഖര്‍ സല്‍മാന് വേണ്ടി തിരക്കഥയൊരുക്കുന്നു. ദുല്‍ഖര്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ക്യാമറാമാന്‍ അഴകപ്പനാണ്. പട്ടം പോലെ എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്. ഈ ചിത്രം കൂടാതെ നിവന്‍ പോളി നായകനാകുന്ന 1983 എന്ന ചിത്രത്തിനും അനൂപ് മേനോന്‍ തിരക്കഥയെഴുതുന്നുണ്ട്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈന്‍ ആണ്. ക്രിക്കറ്റ് പശ്ചാത്തലമാകുന്ന ചിത്രമാണ് 1983.

Comments

comments