ദിലീപും റീമ കല്ലിങ്കലും ഏഴു സുന്ദര രാത്രികളും!കമ്മത്ത്‌ ആന്‍ഡ്‌ കമ്മത്തിനു ശേഷം ദിലീപും റീമാ കല്ലിങ്കലും ഒന്നിക്കുന്ന ചിത്രമാണ് ‘ഏഴു സുന്ദര രാത്രികള്‍’‍. ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍
ദിലീപ്‌ ഒരു പരസ്യചിത്ര നിര്‍മ്മാതാവായിട്ടാണ്‌ എത്തുന്നത്. ഇയാളുടെ ജീവിതത്തില്‍ വിവാഹത്തിനു മുന്‍പുളള ഏഴ്‌ ദിവസം നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ്‌ ചിത്രത്തിന്റെ പ്രതിപാദ്യം. രണ്ടു നായികമാരുള്ള ചിത്രത്തില്‍ ഒരാള്‍ പുതുമുഖമായിരിക്കും. ഇത്‌ ഒരു മുഴുനീള തമാശച്ചിത്രമായിരിക്കുമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ‘ക്ലാസ്‌മേറ്റ്‌സ് ‘എന്ന ലാല്‍ ജോസ്‌ ചിത്രത്തിന്‌ തിരക്കഥയെഴുതിയ ജെയിംസ്‌ ആല്‍ബര്‍ട്ടാണ്‌ തിരക്കഥാകൃത്ത്‌. ക്രിസ്‌തുമസിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.

English Summary : Dilip, Reema Kallingal and Seven beautiful Nights.

Comments

comments