ദിലീപിന് രണ്ട് ന്യൂജനറേഷന്‍ നായികമാര്‍


Dileep to get two generation heroines

ദിലീപിനെ നാ‌യകനാക്കി റാഫി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് റിങ് മാസ്റ്റര്‍. ഹണി റോസും മിയാ ജോര്‍ജും ആണ് നായികമാര്‍. അന്ധയായ ഒരു മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് മിയ ജോര്‍ജ് എത്തുന്നത്. രണ്ട് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യപ്രാധാന്യമാണ് റാഫി കൊടുത്തിരിക്കുന്നത്. ഒരു നായപരിശീലകനായിട്ടാണ് ദിലീപ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സുരാജ് വെഞ്ഞാറുമൂട്, കലാഭവന്‍ ഷാജോണ്‍, ഗിന്നസ് പക്രു എന്നിവര്‍ ഇതില്‍ അഭിനയിക്കുന്നു. വൈശാഖ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബറോടുകൂടി ചിത്രീകരണം ആരംഭിക്കും. ഊട്ടി, കോഴിമല, ഉദുമല്‍പേട്ട, കൊച്ചി എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

English Summary: Dileep to get two generation heroines

Comments

comments