ദിലീപിന്റെ മൈ ബോസ്ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് മൈ ബോസ്. മമ്മി ആന്‍ഡ് മിയ്ക്ക് ശേഷം ജിത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റെ തന്നെയാണ്. മംമ്ത മോഹന്‍ദാസാണ് നായിക. ഈ മാസം 23 ന് ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടക്കും.
മെയ് ആദ്യ വാരം ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തില്‍ സലിം കുമാര്‍, സായ് കുമാര്‍, സുരേഷ് കൃഷ്ണ, ലെന തുടങ്ങിയവരഭിനയിക്കുന്നു. ദിലീപിന്റെ മായാമോഹിനി വിഷുവിന് റിലീസാകും.

Comments

comments