ത്രി ഡോട്ട്സ്ഓര്‍ഡിനറിക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ത്രി ഡോട്ട്സ്. ഓര്‍ഡിനറിയുടെ അതേ പാത പിന്തുടര്‍ന്ന് കുഞ്ചാക്കോ ബോബനെയും, ബിജു മേനോനെയുമാണ് പ്രധാനവേഷങ്ങളില്‍ അഭിനയിപ്പിക്കുന്നത്. പ്രതാപ് പോത്തന്‍, റഹ്മാന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. രാജേഷ് രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. വിദ്യാസാഗര്‍ സംഗീതം നല്കുന്ന ചിത്രം ഒരു ഫുള്‍ എന്റര്‍ടെയ്നറായിരിക്കും. ചിത്രത്തിന്റെ കഥയും സംവിധായകന്റേത് തന്നെയാണ്.

Comments

comments