തൃശ്ശൂര്‍ക്കാരന്‍ ഓട്ടോക്കാരനായി ജയസൂര്യ


കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ആളാണ് ജയസൂര്യ. അദ്ദേഹം പല തവണ അത് തെളിയിച്ചിട്ടുള്ളതുമാണ്. ഒരു കഥാപാത്രത്തിന് വേണ്ടി തന്റെ രൂപം പല രീതിയിൽ, പല കോലത്തിൽ മാറ്റിയെടുക്കാൻ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. ‘മത്തായിയുടെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിലാണ് ജയസൂര്യ ഇപ്പോള്‍ തൃശ്ശൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ എത്തുന്നത്.ഓട്ടോ ഡ്രൈവറ്‍ മത്തായി ഒരു നിഷ്കളങ്കനാണ്. ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളിലും മത്തായി തമാശ കണ്ടെത്തുന്നുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ പോയി ഇടപെടുക മത്തായിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. അക്കു അക്ബർ ആണ് ‘മത്തായിയുടെ സുവിശേഷങ്ങൾ’ക്ക് സംവിധാനവും തിരക്കഥയും ഒരുക്കുന്നത്. ഇത് ആദ്യമായാണ് അക്കുവിന്റെ ചിത്രത്തിൽ ജയസൂര്യ അഭിനയിക്കുന്നത്. മിയ ജോർജ് ആയിരിക്കും ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. ശ്രീജിത്ത്‌ രവിയും മുകേഷുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്. ആഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

English Summary : Jayasurya to play Auto Driver based on thrissur

Comments

comments