തീവ്രത്തിന് രണ്ടാം ഭാഗംതീയേറ്ററുകളില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിച്ചില്ലെങ്കിലും രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തീവ്രത്തിന് രണ്ടാം ഭാഗം വരുന്നു. ശ്രീനിവാസനും, വിനയ് ഫോര്‍ട്ടും ഈ ചിത്രത്തിലും അഭിനയിക്കുമെന്ന് സംവിധായകന്‍ പറയുന്നു. അന്‍വര്‍ റഷീദ്, അനൂപ് കണ്ണന്‍ എന്നിവര്‍ക്കായി രണ്ട് ചിത്രങ്ങളുടെ തിരക്കഥാ രചനയിലാണ് രൂപേഷ് പീതാംബരന്‍ ഇപ്പോള്‍.2014. രണ്ടായിരത്തി പതിനാലിലാണ് തീവ്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുക.

Comments

comments