തീവ്രം നവംബര്‍ 19ന്ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം തീവ്രം നവംബര്‍ 19 ന് തീയേറ്ററുകളിലെത്തും. പുതുമുഖം ശിഖ നായരാണ് ഈ ചിത്രത്തില്‍ നായിക. രൂപേഷ് പീതാംബരനാണ് ചിത്രത്തിന്റെ സംവിധാനം. ത്രില്ലര്‍ ചിത്രമായ തീവ്രത്തിന്റെ ട്രെയിലര്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ആളാണ് രൂപേഷ്. എന്തായാലും രണ്ട് ഹിറ്റുകള്‍ക്ക് ശേഷം വരുന്ന ദുല്‍ഖര്‍ ചിത്രം വിജയം ആവര്‍ത്തിക്കുമോയെന്നാണ് സിനിമലോകം ഉറ്റുനോക്കുന്നത്.

Comments

comments