തീവ്രം തീയേറ്ററുകളിലേക്ക്സെക്കന്‍ഡ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നിവയുടെ മികച്ച വിജയത്തിന് ശേഷം ദുള്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തീവ്രം വെള്ളിയാഴ്ച റിലീസ് ചെയ്യും. ത്രില്ലര്‍ ചിത്രമാണ് തീവ്രം, ചിത്രത്തിന്‍റെ രചനയും, സംവിധാനവും പുതുമുഖ സംവിധായകന്‍ രൂപേഷ് പീതാംബരനാണ്. ശിഖ നായര്‍ നായികയാകുന്ന ചിത്രത്തില്‍ ശ്രീനീവാസന്‍, റിയ, വിനയ് ഫോര്‍ട്ട്, അനു മോഹന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ റോബി അബ്രഹാമാണ്. എല്‍.ജെ ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം. അറുപതോളം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

Comments

comments