തീയേറ്ററുകള്‍ക്കെതിരെ കമലഹാസന്‍വിശ്വരൂപം എന്ന സിനിമയുണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് അറുതിയില്ല. ഡി.ടി.എച്ച് റിലീസിന്‍റെ പേരില്‍ തുടങ്ങിയ വിവാദങ്ങള്‍ അത് വേണ്ടെന്ന് വച്ചതോടെ അവസാനിച്ചു. എന്നാല്‍ കേരളത്തില്‍ എ ക്ലാസ്സ് തീയേറ്ററുകള്‍ ചിത്രം ബഹിഷ്കരിക്കാനുള്ള നീക്കത്തിലാണ്. ബി, സി ക്ലാസ്സുകളില്‍ റിലീസ് ചെയ്യുന്നതിനെതിരെയാണ് എ ക്ലാസ്സ് തീയേറ്ററുകള്‍ ചിത്രം ബഹിഷ്കരിക്കുന്നത്. ഇതിനെതിരെ കമലഹാസന്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ചിത്രം ബഹിഷ്കരിക്കാനുള്ള കാരണം എന്താണ് എന്ന് തനിക്ക് മനസിലായിട്ടില്ലെന്ന് കമലഹാസന്‍ പറയുന്നു. മാറ്റിവച്ച ഡി.ടി.എച്ച് റിലീസ് ഫെബ്രുവരി 2 ന് നടക്കും. ജനുവരി 25 നാണ് വിശ്വരൂപം റിലീസ് ചെയ്യുന്നത്.

Comments

comments