തിലകന്‍ ഗുരുതരാവസ്ഥയില്‍പ്രമുഖ മലയാള നടന്‍ തിലകന്‍ അതീവ ഗുരുതരാവസ്ഥയില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തിലകന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. എഴുപത്തിനാല് വയസുള്ള തിലകന്‍ ഇപ്പോഴും സിനിമ രംഗത്ത് സജീവമാണ്. നാടകനടനായി ആരംഭിച്ച് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ തിലകന്‍ എക്കാലവും ഓര്‍‌മ്മിക്കപ്പെടുന്ന ഏറെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Comments

comments