തിലകന്‍റെ അവസാന ചിത്രം തീയേറ്ററുകളിലേക്ക്തിലകന്‍ അവസാനം അഭിനയിച്ച സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രം നവംബര്‍ 23 ന് പ്രദര്‍ശനത്തിനെത്തും. സിനിമ മുഖ്യ വിഷയമാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഷൈജു അന്തിക്കാടാണ്. നവ്യ നായരുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഈ ചിത്രം. ലാല്‍ പ്രധാന വേഷത്തിലഭിനയിക്കുന്ന സീന്‍ ഒന്ന് നമ്മുടെ വീട്ടില്‍ ലാലു അലക്സ്, ഹരിശ്രീ അശോകന്‍, സുധീഷ്, രാഘവന്‍, സാദിഖ്, മണിക്കുട്ടന്‍, ലക്ഷ്മിപ്രിയ തുടങ്ങിയവരഭിനയിക്കുന്നു. ചിത്രം നിര്‍മ്മിച്ചത് കെ.കെ നാരായണദാസാണ്.

Comments

comments