തിലകന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുംഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തിലകന്റെ ചികിത്സാ ചെലവുകള്‍ കേരള സര്‍ക്കാര്‍ വഹിക്കും.74 വയസുള്ള തിലകന്‍ തുടര്‍ച്ചയായ രണ്ട് ഹൃദയാഘാതങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. രാഷ്ട്രിയ, സിനിമ രംഗത്തെ ഏറെപ്പേര്‍ തിലകനെ സന്ദര്‍ശിക്കുന്നുണ്ട്. പല തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് വന്ന തിലകന്‍ ഇത്തവണയും മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായി സുരേഷ് ഗോപി, മമ്മൂട്ടി തുടങ്ങിയവര്‍ പറഞ്ഞു.

Comments

comments