തിരുവമ്പാടി തമ്പാന്‍ റിലീസ് മാറ്റിവിഷുവിന് റിലീസ് ചെയ്യാനിരുന്ന തിരുവമ്പാടി തമ്പാന്‍ റിലീസ് മാറ്റി വച്ചു. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. കന്നടാ താരം ഹരിപ്രിയയാണ് നായിക. ചിത്രത്തിന്റെ തിരക്കഥ എസ്. സുരേഷ്ബാബു. ഏപ്രില്‍ 27 ന് ചിത്രം റിലീസ് ചെയ്യും. അതേസമയം ജയറാം തന്റെ പുതിയ ചിത്രമായ മാന്ത്രികത്തില്‍ അഭിനയിച്ചുതുടങ്ങി. അനിലാണ് ഇതിന്റെ സംവിധാനം.

Comments

comments