തിയേറ്ററുകള്‍ സമരം ആരംഭിച്ചുഎ ക്ലാസ്സ് തീയേറ്ററുകള്‍ സമരം ആരംഭിച്ചു. സര്‍വ്വീസ് ചാര്‍ജ്ജ് കൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരം. മുഖ്യമന്ത്രിയുമായും, കെ.ബി ഗണേഷ് കുമാറുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.ബി ക്ലാസ് തീയേറ്ററുകള്‍ സമരത്തില്‍ സഹകരിക്കുന്നില്ല. സമരം മൂലം 101 വെഡിംഗ്സ്, 916 എന്നീ ചിത്രങ്ങളുടെ റിലീസ് മാറ്റിവെയ്ക്കേണ്ടി വന്നു. നിലവില്‍ തിയേറ്ററുകളിലുള്ള ജവാന്‍ ഓഫ് വെള്ളിമല, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങള്‍ക്ക് ഈ സമരം തിരിച്ചടിയാകും.

Comments

comments