താരങ്ങള്‍ക്കെതിരെ ഫിലിം ചേമ്പര്‍ടെലിവിഷന്‍ അവതാരകരായി പ്രത്യക്ഷപ്പെട്ട അ‍ഞ്ച് താരങ്ങള്‍ക്ക് ഫിലിം ചേമ്പര്‍ കത്തയച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ടെലിവിഷന്‍ ഷോകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന താരങ്ങള്‍ക്കെതിരേയുള്ള നടപടി കര്‍ശനമാക്കുകയാണ് ചേംബര്‍ ലക്ഷ്യമിടുന്നത്. റീമ കല്ലിങ്കല്‍, സിദ്ദിഖ്, ലാല്‍, സായ് കുമാര്‍, കനിഹ എന്നിവര്‍ക്കാണ ചേംബറിന്‍റെ കത്ത് ലഭിച്ചത്. ഇവരെല്ലാവരും ഇപ്പോള്‍ പല ചാനലുകളില്‍ വിവിധ റിയാലിറ്റി ഷോകളിലെ സ്ഥിരം അവതാരകരോ, ജഡ്ജസോ ആണ്. ഏപ്രിലില്‍ അമ്മ നടത്തുന്ന സ്റ്റാര്‍ഷോക്കെതിരെയും ചേംബര്‍ രംഗത്തെത്തിയിട്ടുണ്ട്.

Comments

comments