തരുണി സച്ച്‌ദേവ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടുസിനിമാലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ട് തരുണി സച്ച്‌ദേവ് വിടവാങ്ങി. നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ തുണി സച്ച് ദേവ് കൊല്ലപ്പെട്ടു. ആരെയും ആകര്‍ഷിക്കുന്ന പ്രകടനത്തിലുടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച താരമായിരുന്നു തരുണി. വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കതരിയായിരുന്നു തരുണി. കോള്‍ഗേറ്റ്, രസ്‌ന, എയര്‍ടെല്‍, വി.ഐ.പി, ഷെവര്‍ലെ തുടങ്ങിയ പരസ്യങ്ങളിലൂടെ ഇന്ത്യമുഴുവന്‍ ശ്രദ്ധിച്ച ബാലപ്രതിഭയായിരുന്നു തരുണി. അമിതാഭച്ചനൊപ്പം പാ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പതിനാല് വയസായിരുന്നു. മുംബൈയിലെ ബിസിനസ്‌കാരനായ സച്ച്‌ദേവാണ് പിതാവ്.

Comments

comments