തന്‍റെ അഭിപ്രായം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ലക്ഷ്മി റായ്മറ്റ് ഭാഷകളിലേക്കാള്‍ മാതൃഭാഷയായ കന്നടയിലഭിനയിക്കാനാണ് തനിക്ക് താല്പര്യം എന്ന തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ലക്ഷ്മി റായ്. താന്‍ എല്ലാ ഭാഷകളെയും ഒരു പോലെ കാണുന്നുവെന്നും ഏതു ഭാഷയില്‍ അഭിനയിക്കാനും തനിക്ക് മടിയില്ലെന്നും ഇവര്‍ പറഞ്ഞു. തമിഴ് ഹിറ്റ് കാഞ്ചന ഇപ്പോള്‍ കന്നടയിലും സൂപ്പര്‍ഹിറ്റായി ഓടുകയാണ്. വിക്രം നായകനാകുന്ന താണ്ഡവത്തില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മടിച്ചിരുന്നുവെന്നും സംവിധായകന്‍ നിര്‍ബന്ധിച്ചതിനാലാണ് അഭിനയിച്ചതെന്നും ലക്ഷ്മി പറയുന്നു.

Comments

comments