ഡ്രാക്കുള തീയേറ്ററുകളിലേക്ക്വിനയന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രിഡി സിനിമ ഡ്രാക്കുള 2012 വൈകാതെ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. റൊമാനിയായിലും മറ്റും ഷൂട്ട് ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലും പുറത്തിറക്കുന്നുണ്ട്. സുധീറാണ് ഡ്രാക്കുളയുടെ വേഷം ചെയ്യുന്നത്. ചിത്രത്തിലെ നായകന്‍ പുതുമുഖം ആര്യനാണ്. തിലകനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആകാശ് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന്‍റെ സാങ്കേതിക മേഖലയില്‍ ഹോളിവുഡ് ടെക്നീഷ്യന്‍മാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments

comments