ഡ്യൂപ്ലിക്കേറ്റിനു ശേഷം ഷിബു പ്രഭാകരന്‍ ചിത്രം ഡേ നൈറ്റ്‌


‘ഡ്യൂപ്ലിക്കേറ്റ്‌’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്‌ ഷിബു പ്രഭാകരന്‍. അദ്ദേഹത്തിന്‍റെ പുതിയ സിനിമയായ ഡേ ഡൈറ്റില്‍ തമിഴ് സിനിമയിലെ പുതുതലമുറയിലെ ശ്രദ്ധേയനായ നടന്‍ ജിത്തന്‍ രമേശ് നായക വേഷം അണിയുന്നു. അര്‍ച്ചനാകവിയാണ് ഈ ചിത്രത്തിലെ നായിക. ഇവര്‍ക്ക്‌ പുറമേ ശിവജി ഗുരുവായൂര്‍, ശോഭാ മോഹന്‍, ശ്രീജിത്ത്‌ കൈവേലി തുടങ്ങിയവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അന്‍സാര്‍-നിസാറാണ്‌ തിരക്കഥ രചിക്കുന്നത്‌. വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മ – സന്തോഷ്‌ വര്‍മ്മ എന്നിവരുടെ ഗാനങ്ങള്‍ക്ക്‌ നവാഗതനായ ജിതേഷ്‌ ആന്റണി ഈണം പകരുന്നു. ക്രിസ്‌ ഫിലിംസിന്റെ ബാനറില്‍ ഷൈജു എന്‍.പി. നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

English Summary : After Duplicate Shibu Prabhakaran’s Next film is Day Night

Comments

comments