ഡെസ്ക് ടോപ്പില്‍ ലോക്ക് ഷോര്‍ട്ട് കട്ട് നിര്‍മ്മിക്കാം.


നമ്മള്‍ കംപ്യൂട്ടര്‍ ലോക്ക് ചെയ്യാന്‍ സ്റ്റാര്‍്ടില്‍ പോയി ലോക്ക് ചെയ്യുകയോ അല്ലെങ്കില്‍ വിന്‍ഡോസ് കീയും എല്‍ ഉം ഒരുമിച്ചമര്‍ത്തുകയോ ആണ് ചെയ്യാറ്. എന്നാല്‍ ഡെസ്ക് ടോപ്പില്‍ ഒരു ഷോര്‍ട്ട് കട്ട് ക്രിയേറ്റ് ചെയ്താല്‍ ഇതെളുപ്പം സാധിക്കും.

ആദ്യമായി ഡെസ്ക്ടോപ്പില്‍ ഒഴിഞ്ഞയിടത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് New .>Shortcut എടുക്കുക. Create shortcut page ല്‍ Type the location of the item എന്നിടത്ത്

rundll32.exe user32.dll, LockWorkStation എന്ന് നല്കി നെക്സ്റ്റ് പോവുക.

അതില്‍ ഷോര്‍ട്ടകട്ടിന് പേര് നല്കി(ലോക്ക് കംപ്യൂട്ടര്‍ എന്നോ മറ്റോ) ഫിനിഷ് ചെയ്യുക.

Comments

comments