ഡി കമ്പനിന്യൂ ജനറേഷന്‍ സിനിമകല്‍ ചലനം സൃഷ്ടിക്കുന്ന മലയാളത്തില്‍ മറ്റൊരു പരീക്ഷണ ചിത്രം വരുന്നു. മോഹന്‍ലാല്‍ അഭിനയിക്കുന്നതടക്കം അഞ്ച് ആക്ഷന്‍ ഹ്രസ്വചിത്രങ്ങളാണ് ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഈ സിനിമ നിര്‍മ്മിക്കുന്നത് സംവിധായകന്‍ കൂടിയായ വിനോദ് വിജയനാണ്. ലാലും ഒരു ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ദിലീപ്, പ്രിഥ്വിരാജ്, അസിഫ് അലി, ഫഹദ് ഫാസില്‍, അനൂപ് മേനോന്‍, ജയസൂര്യ തുടങ്ങിയവരും ഈ ചിത്രങ്ങളില്‍ അഭിനയിക്കും. ഷാജി കൈലാസ്, എം. പത്മകുമാര്‍, ദീപന്‍, ജോഷി , വിനോദ് വിജയന്‍ എന്നിവരാണ് സംവിധായകര്‍. രഞ്ജന്‍ പ്രമോദ്, രഞ്ജിത്, ഷാജി കൈലാസ്, ജി.എസ് അനില്‍,എ,കെ സാജന്‍ എന്നിവര്‍ തിരക്കഥ തയ്യാറാക്കുന്നു.

Comments

comments