ഡാ തടിയാ എന്ന ചിത്രത്തിലെ ശേഖര്‍ മേനോന്‍ മമ്മൂട്ടിയുടെ സുഹൃത്താകുന്നുരഞ്‌ജിത്തിന്റെ ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’യില്‍ ‘ഡാ തടിയാ’ എന്ന ചിത്രത്തിലെ നായകന്‍ ശേഖര്‍ മേനോന്‍ മമ്മൂട്ടിയുടെ സുഹൃത്താകുന്നു. ജര്‍മ്മന്‍ മലയാളിയായ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കേരളത്തിലെ സുഹൃത്തായാണ്‌ ശേഖര്‍ അഭിനയിക്കുന്നത്‌. രഞ്‌ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെപ്പോലൊരു സീനിയര്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച ഈ അവസരം തന്നെ സംബന്ധിച്ച്‌ സ്വപ്‌നസമാനമായ ഒന്നാണെന്ന്‌ ശേഖര്‍ അഭിപ്രായപ്പെട്ടു.

ജയരാജ്‌ സംവിധാനം ചെയ്യുന്ന ‘ക്യാമല്‍ സഫാരി’യാണ്‌ ശേഖര്‍ മേനോന്‍ അഭിനയിക്കുന്ന മറ്റൊരു പുതിയ ചിത്രം.

Comments

comments