ഡര്‍ട്ടി പിക്ചറിന്റെ തമിഴ് പതിപ്പില്‍ നയന്‍താര..ഡര്‍ട്ടിപിക്ചറിന്റെ തമിഴ് റീമേക്കില്‍ നയന്‍താര നായികയാകുന്നതായി വാര്‍ത്ത.വിദ്യാബാലന്‍ അഭിനയിച്ച വേഷമാണ് നയന്‍താര ചെയ്യുന്നത്. അനുഷ്‌കയെ ഈ വേഷത്തിലേക്ക് പരിഗണിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അനുഷ്‌ക ഇത് നിരസിക്കുകയായിരുന്നു. നികിതയും ഇടക്ക് പരിഗണിക്കപ്പെട്ടിരുന്നു.
നയന്‍താര വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിനായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. അജിത്ത്, ആര്യ എന്നിവരാണ് ഇതില്‍ പ്രധാന വേഷങ്ങളില്‍. നാഗാര്‍ജുന, ബാലകൃഷ്ണ എന്നിവര്‍ക്കൊപ്പവും തെലുഗിലേക്ക് നയന്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

Comments

comments