ഡയമണ്ട് നെക്ലേസിന് കാറ്റുഭീഷണിലാല്‍ ജോസിന്റെ പുതിയചിത്രം ഡയമണ്ട് നെക്ലേസ് ഷൂട്ടിംഗ് ദുബായില്‍ നടക്കവേ കാലാവസ്ഥ മാറിയത് പ്രശ്‌നം സൃഷ്ടിക്കുന്നു. ഷമാല്‍ എന്നറിയപ്പെടുന്ന മരുക്കാറ്റ് ഇപ്പോള്‍ ശക്തമാണ്. അവിചാരിതമായുണ്ടായ ഈ പ്രശ്‌നം മൂലം ചിത്രീകരണം തടസപ്പെടുന്നു.
ഫഹദ് ഫാസില്‍, സംവൃത സുനില്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്. രോഹിണി, ഗൗതമി, ശ്രീനിവാസന്‍, ജഗതി എന്നിവരും അഭിനയിക്കുന്നു. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് രചന. ലാല്‍ ജോസുതന്നെയാണ് നിര്‍മ്മാണം.

Comments

comments