ട്രിവാന്‍ഡ്രം ലോഡ്ജിനെതിരെ വിമര്‍ശനങ്ങള്‍അടുത്തിടെ റിലീസായ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തി പ്രാപിക്കുന്നു. സെന്‍സറിങ്ങില്‍ യു സര്‍ട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങിയ ചിത്രത്തില്‍ പലയിടത്തും ആഭാസകരമായ പരാമര്‍ശങ്ങളുണ്ട്. ബോള്‍ഡ്നെസ് എന്ന പേരില്‍ ഏറെ അശ്ളീല വാക്കുകള്‍ തിരുകിയ ചിത്രം ന്യൂ ജനറേഷന്‍ ലേബലില്‍ പുറത്തിറങ്ങിയ അവസാന ചിത്രമാണ്. ഇത്തരം പരാമര്‍ശങ്ങളടങ്ങിയ ചിത്രത്തിന് എങ്ങനെ സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നതാണ് പ്രേക്ഷകര്‍ ചോദിക്കുന്ന പ്രധാന ചോദ്യം. ഇത്തരത്തില്‍ ന്യൂ ജനറേഷന്‍ തരംഗം മുന്നോട്ട് പോയാല്‍ അനൂപ് മേനോന്‍, വി.കെ പ്രകാശ് ടീം ഇനി എത്രത്തോളം ബോള്‍ഡായേക്കും എന്നാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ചര്‍ച്ച.

Comments

comments