ടി.കെ രാജിവ് കുമാറിന്‍റെ അപ് ആന്‍ഡ് ഡൗണ്‍തല്‍സമയം ഒരു പെണ്‍കുട്ടിക്ക് ശേഷം ടി.കെ രാജിവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അപ് ആന്‍ഡ് ഡൗണ്‍ – മുകളില്‍ ഒരാളുണ്ട്. ഈ ത്രില്ലര്‍ ചിത്രത്തിന്‍റെ ഏറെ രംഗങ്ങള്‍ ഒരു ലിഫ്റ്റിനുള്ളിലാണ് നടക്കുന്നത്. ഇംഗ്ലീഷ് ചിത്രങ്ങളുടെ നവീനമായി അവതരണ ശൈലി പിന്തുടരുന്ന രാജിവ് കുമാറിന്‍റെ മുന്‍ ചിത്രങ്ങളും ഇത്തരത്തില്‍ ഉള്ളവയായിരുന്നു. ഇവര്‍, തല്‍സമയം ഒരു പെണ്‍കുട്ടി തുടങ്ങിയവ വ്യത്യസ്ഥമായ പ്രമേയങ്ങള്‍ ഉള്ളവയായിരുന്നു. ഇന്ദ്രജിത്ത്, പ്രതാപ് പോത്തന്‍, ഗണേഷ് കുമാര്‍, രജത് മേനോന്‍, നന്ദു, രമ്യ നമ്പീശന്‍, ശ്രുതി മേനോന്‍, മേഘ്ന രാജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രത്തിന്‍റെ രചന സണ്ണി ജോസഫ്, മാനുവല്‍ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ്. ബ്ലു മെര്‍മെയ്ഡ് പിക്ചര്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments