ടാ തടിയാ ഫ്രീയായി കാണാംനൂറ് കിലോക്ക് മേലെ ഭാരമുള്ള ആളാണെങ്കില്‍ നിങ്ങള്‍ക്ക് ഡിസംബര്‍ 21 ന് ആഷിഖ് അബുവിന്റെ പുതിയ ചിത്രം ടാ തടിയാ ഫ്രീയായി കാണാം. മള്‍ട്ടിപ്ലെക്സുകള്‍ ഒഴിച്ചുള്ള പ്രദര്‍ശനശാലകളില്‍ ഫ്രീ ഷോ കാണാന്‍ സാധിക്കും. തീയേറ്ററുകളിലൊരുക്കുന്ന ത്രാസില്‍ തൂക്കം നോക്കിയതിന് ശേഷമേ ടിക്കറ്റ് കിട്ടൂ. ഡി.ജെ ശേഖര്‍ നായകനാകുന്ന ടാ തടിയാ, തടിയന്‍മാരുടെ ജീവിതപ്രശ്നങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന സിനിമയാണ്. ആന്‍ അഗസ്റ്റിനാണ് ചിത്രത്തിലെ നായിക. പുതുമയാര്‍ന്ന പബ്ലിസിറ്റി ട്രിക്കുമായി വരുന്ന ടാ തടിയാ 22 ഫിമെയില്‍ കോട്ടയത്തിന് ശേഷം തീയേറ്ററിലെത്തുന്ന ആഷിഖ് അബുവിന്റെ ചിത്രമാണ്.

Comments

comments