ടാ തടിയാ പ്രമോഷന് ദുള്‍ഖറും, ഫഹദുംആഷിക് അബു 22 ഫിമെയില്‍ കോട്ടയത്തിന് ശേഷം സംവിധാനം ചെയ്യുന്ന ടാ തടിയാ എന്ന ചിത്രത്തിന്‍റെ പ്രമോഷനായി ദുള്‍ഖര്‍ സല്‍മാനും, ഫഹദ് ഫാസിലും വരുന്നു. ഡി.ജെ ശേഖര്‍ നായകനാകുന്ന ചിത്രത്തില്‍ നിവിന്‍ പോളി, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. ആന്‍ അഗസ്റ്റിനാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ എന്താണ് ഭായി… എന്ന് തുടങ്ങുന്ന ഗാനം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്‍റെ പോസ്റ്ററുകളില്‍ ദുള്‍ഖറും, ഫഹദുമുണ്ടെങ്കിലും ഇവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. ടാ തടിയാ ഡിസംബര്‍ ഇരുപതിന് തിയേറ്ററുകളിലെത്തും.

Comments

comments