ജോസ് പ്രകാശ് അന്തരിച്ചുമലയാളത്തിലെ പഴയതലമുറ നടന്‍ ജോസ് പ്രകാശ് അന്തരിച്ചു. ഇന്നലെ അദ്ദേഹത്തിന് ജെ.സി ദാനിയല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എണ്‍പത്തേഴ് വയസായിരുന്നു അദ്ദേഹത്തിന് പ്രായം.വാര്‍ദ്ധക്യ സഹജമായ ശാരീരിക പ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അദ്ദേഹത്തെ. ആദ്യകാല ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ അദ്ദേഹം പിന്നീട് കാരക്ടര്‍ റോളുകളില്‍ തിളങ്ങി. ട്രാഫികാണ് അവസാന ചിത്രം. ഭക്ത കുചേല എന്ന ചിത്രത്തില്‍ ഗായകനായാണ് സിനിമ പ്രവേശം. നിര്‍മ്മാതാവും, നടനുമായ പ്രേം പ്രകാശ് സഹോദരനാണ്.

Comments

comments