ജോഷി ചിത്രത്തില്‍ മോഹന്‍ലാല്‍ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ ലാല്‍ ചിത്രം വരുന്നു. ടി.വി ചാനല്‍ രംഗം വിഷയമാകുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ടി.വി കാമറാമാന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. അമല പോളായിരിക്കും ചിത്രത്തിലെ നായിക എന്നാണ അറിയുന്നത്. ചോക്കലേറ്റ്, റോബിന്‍ ഹുഡ് എന്നിവവക്ക് തിരക്കഥയെഴുതിയ സച്ചി -സേതു കൂട്ടുകെട്ടിലെ സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ. രഞ്ജിത് സംവിധാനം ചെയ്യുന്ന സ്പിരിറ്റിന് ശേഷം മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കും.

Comments

comments