ജോമോന്‍ പുതിയ ചിത്രവുമായി വരുന്നുഭാര്‍ഗ്ഗവ ചരിതം മൂന്നാം ഖണ്ഡം എന്ന ചിത്രത്തിന്‍റെ പരാജയത്തെതുടര്‍ന്ന് സിനിമയില്‍ നിന്ന് ഏറെക്കാലമായി മാറിനിന്ന ജോമോന്‍ വീണ്ടും സിനിമയിലേക്ക്. മമ്മൂട്ടിയെ നായകനാക്കി ഏറെ ചിത്രങ്ങള്‍ ചെയ്ത സംവിധായകനാണ് ജോമോന്‍. പക്ഷേ ഏതാനും വര്‍ഷങ്ങളായി ജോമോന്‍ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വന്‍ പരാജയങ്ങളായിരുന്നു. ഇപ്പോള്‍ കഡാവര്‍ എന്ന ചിത്രവുമായാണ് ജോമോന്‍ വരുന്നത്. ശ്രീനിവാസനും മുകേഷുമാണ് ഈ ചിത്രത്തിലെ നായകന്‍മാര്‍. ബാബുരാജ്, കലാഭവന്‍ മണി,വിജയരാഘവന്‍, സായ്കുമാര്‍, ദേവന്‍, കനിഹ തുടങ്ങിയവരും അഭിനയിക്കുന്നു. ജ്യോതികുമാര്‍- ഡോ. ബൈജു എന്നിവരാണ് നിര്‍മ്മാണം

Comments

comments