ജോണ്‍ അബ്രാഹം ചിത്രത്തില്‍ മോഹന്‍ലാല്‍ബോളിവുഡ് ഹീറോ ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. കൊല്ലപ്പെട്ട എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ കഥയാണ് ജാഫ്ന എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അഭിനയത്തില്‍ നിന്ന് നിര്‍മ്മാണ രംഗത്തെത്തിയ ജോണ്‍ അബ്രാഹം നിര്‍മ്മിച്ച വിക്കി ഡോണര്‍ മികച്ച വിജയം നേടിയ സിനിമയാണ്. ത്രില്ലര്‍ ചിത്രമായ ജാഫ്നയില്‍ മോഹന്‍ലാല്‍ സഹനിര്‍മ്മാതാവാകും എന്നും വാര്‍ത്തയുണ്ട്. ചിത്രത്തില്‍ പ്രഭാകരന്റെ വേഷമാണോ മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്ന് അറിവായിട്ടില്ല. ഹിന്ദിക്കൊപ്പം മറ്റ് പ്രാദേശിക ഭാഷകളിലും, മലയാളത്തിലും സിനിമ നിര്‍മ്മിക്കാന്‍ ‌തനിക്ക് ഉദ്ദേശമുണ്ടെന്ന് ജോണ്‍ എബ്രഹാം പറയുന്നു.

Comments

comments