ജോണ്‍ ബ്രിട്ടാസ് ബിഗ് സ്ക്രീനിലേക്ക്


John Britas to reach Big Screen

കൈരളി ചാനല്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് മിനി സ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്ക് ചേക്കേറുന്നു. മലയാള സിനിമയില്‍ നായകവേഷം ചെയ്തുകൊണ്ടാണ് ബ്രിട്ടാസിന്‍റെ കടന്നുവരവ്. മധു കൈതപ്രം സംവിധാനം ചെയ്യുന്ന ‘ഇന്‍ ദ ലൈം ലൈറ്റ്’ എന്ന സിനിമയിലാണ് ബ്രിട്ടാസ് നായകനാവുന്നത്. സി.വി. ബാലകൃഷ്ണന്റെ രചനയുടെ ശക്തിയാണ് മധു കൈതപ്രത്തിന്റെ പദ്ധതിയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നാണ് ബ്രിട്ടാസ് പറയുന്നത്. സി.വി. ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന ‘ലൈം ലൈറ്റ്’ പൂര്‍ണമായും മസ്‌ക്കറ്റില്‍ വെച്ചാണ് ചിത്രീകരിക്കുക വി. ഫോര്‍ വിഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ബ്രിട്ടാസിന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും വേഷമിടുന്നുണ്ട്.

English Summary : John Britas to reach Big Screen

Comments

comments