ജിഷ്ണു നായകനാകുന്നുനമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ജിഷ്ണു നായകവേഷത്തിലെത്തുന്നു. അടുത്തകാലത്ത് നിരവധി ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ജിഷ്ണുവിനെ തേടിയെത്തുന്നുണ്ട്. ഓര്‍ഡിനറി, നിദ്ര, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു.
രാജേഷ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജിഷ്ണു പ്രധാന വേഷം ചെയ്യുന്നത്. സലിം കുമാര്‍, സിദ്ദിഖ്, രമ്യ നമ്പീശന്‍, അശോകന്‍ തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

Comments

comments