ജിത്തുജോസഫിന്‍റെ പുതിയ മോഹന്‍ലാല്‍ ചിത്രം -ദൃശ്യം


Mohanlal

മെമ്മറീസിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൃശ്യം. മോഹന്‍ലാല്‍, മീന എന്നിവരാണ് ഈ ചിത്രത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്യുന്നത്. ആശീര്‍വ്വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന പതിനാറാമത്തെ ചിത്രമാണ് ദൃശ്യം. ഒട്ടേറെ വ്യാപാരങ്ങള്‍ ചെയ്യുന്ന നല്ലൊരു കര്‍ഷകനായിട്ടാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിന്‍റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായി ഏറെ ഇടവേളക്കു ശേഷം മീന ഈ ചിത്രത്തില്‍ വേഷമിടുന്നു. നാലാം ക്ലാസുകാരനായ ഭര്‍ത്താവിന്‍റെയും പത്താം ക്ലാസ്സുകാരിയായ ഭാര്യയുടേയും പൊരുത്തക്കേടുകളടക്കം ഹാസ്യത്തിന്‍റെ മേമ്പൊടി ഉണ്ടെങ്കിലും ദൃശ്യം നല്ലൊരു കുടുംബ ചിത്രമായിരിക്കും.

Comments

comments