ജവാന്‍ ഓഫ് വെള്ളിമലപുതുമുഖ സംവിധായകരെ അടുത്തകാലത്തായി മമ്മൂട്ടി സ്വീകരിക്കുന്നു. മാറുന്ന തകാലത്ത് പുതുമയുള്ള വിഷയങ്ങളും സമീപനങ്ങളും സ്വീകരിക്കപ്പെടുമെന്ന അറിവിലാണ് മമ്മൂട്ടി ഈ രീതി പുലര്‍ത്തുന്നത്.
അനല്‍ നീരദ്, ബ്ലെസ്സി, അന്‍വര്‍ റഷീദ്, മാര്‍ട്ടിന്‍ പ്രക്കാട്ട്, എം.മോഹന്‍ തുടങ്ങിയവരുടെയൊക്കെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചു കഴിഞ്ഞു. ഇപ്പോള്‍ അനൂപ് കണ്ണന്‍ എന്ന യുവസംവിധായകന്‍ സംവിധാനം ചെയ്യുന്ന ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ തന്നെ നിര്‍മ്മാണ കമ്പനി പ്ലേഹൗസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ ജെയിംസ് ആല്‍ബര്‍ട്ട്. മംമ്തമോഹന്‍ദാസ്, ശ്രീനിവാസന്‍, അസിഫ് അലി എന്നിവരും അഭിനയിക്കുന്നു.

Comments

comments