ജവാന്‍ ഓഫ് വെള്ളിമലക്ക് ഫോണ്‍ ആപ്ലിക്കേഷന്‍മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ജവാന്‍ ഓഫ് വെള്ളിമലയുടെ പ്രചരണാര്‍ത്ഥം മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. മമ്മൂട്ടി ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തുകയാണ്. അതിനിടെയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള പരസ്യം. ഇത്തരത്തില്‍ മലയാളത്തില്‍ ആദ്യമായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ്. മമ്മൂട്ടിയുടെ ഒദ്യോഗിക സൈറ്റായ മമ്മൂട്ടി ഡോട്ട്കോമില്‍ നിന്ന് ആപ്ലികേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാം. പ്ലേഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. അസിഫ് അലി, ശ്രീനിവാസന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. പുതുമുഖ സംവിധായകന്‍ അനൂപ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ജെയിംസ് ആല്‍ബര്‍ട്ട്.

Comments

comments