ജയസൂര്യ – സജി സുരേന്ദ്രന്‍ ടീം വീണ്ടുംസജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ നായകനാകുന്നു. ഇതുവരെ അ‍ഞ്ച് ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചുകഴിഞ്ഞു. ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്. എന്നാല്‍ ഈ ചിത്രത്തിന് പഴയ ചിത്രങ്ങളുടെ വിജയം നേടാനായില്ല. കൃഷ്ണ പൂജപ്പുരയാണ് പുതിയ സിനിമയുടെ തിരക്കഥ എഴുതുന്നത്. താരനിര്‍ണ്ണയം നടന്ന് വരുന്ന ഈ ചിത്രം കൂടാതെ സ്വീറ്റ് ഹാര്‍ട്ട് എന്ന ചിത്രവും സജി സംവിധാനം ചെയ്യുന്നുണ്ട്. അനൂപ് മേനോനും ഈ ചിത്രത്തില്‍ ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലുണ്ട്.

Comments

comments