ജയസൂര്യ വീണ്ടും ഗായകനാകുന്നുഅടുത്തിടെ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസിലെ ആശിച്ചവന്‍ ആകാശത്ത് നിന്നൊരാനേ കിട്ടി….. എന്നു തുടുങ്ങുന്ന ഗാനം പാടിയതിനു പിന്നാലെ നടന്‍ ജയസൂര്യ വീണ്ടും പാട്ടു പാടുന്നു. പുണ്യാളന്‍ അഗര്‍ബത്തീസിലെ ഈ ഗാനം സൂപ്പര്‍ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയതോടെയാണ് ജയസൂര്യയെത്തേടി നിരവധി അവസരങ്ങള്‍ എത്തുന്നത്. ജയസൂര്യതന്നെ നായകനായ അന്ധനായ ക്രിക്കറ്ററുടെ കഥപവേഷത്തിലെത്തുന്ന ഹാപ്പി ജേണിയിലാണ് പാടുന്നത്. ജനപ്രിയന്‍, റോമന്‍സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബോബന്‍ സാമുവലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി ജേര്‍ണി. അഭിനേതാക്കളെക്കൊണ്ട് പാട്ടുപാടിക്കുന്നതില്‍ ശ്രദ്ധേയനായ ഗോപി സുന്ദര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിക്കുന്നത്.പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്.

English Summary : Actor Jayasurya

Comments

comments