ജയസൂര്യ നാല്‌റോളില്‍വ്യത്യസ്ഥമായ വേഷങ്ങള്‍ ആഗ്രഹിക്കുന്ന നടനാണ് ജയസൂര്യ. നായകവേഷങ്ങള്‍ മാത്രം ചെയ്യാതെ വില്ലനും, ഉപനായകനുമാകാനൊക്കെ ജയസൂര്യ തയ്യാറാണ്. കഴിഞ്ഞ വര്‍ഷം നിരവധി വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ജയസൂര്യ ചെയ്തു. അതിലൊന്നായിരുന്നു ടി.വി ചന്ദ്രന്റെ ശങ്കരനും മോഹനനും എന്ന ചിത്രം. ഡബിള്‍റോളിലാണ് ജയസൂര്യ ഈ ചിത്രത്തില്‍ അഭിനയിച്ചത്.
ഇപ്പോള്‍ വീണ്ടും ഒരു ടി.വി ചന്ദ്രന്‍ ചിത്രത്തില്‍ ജയസൂര്യ നാല് വേഷം ചെയ്യുന്നു. പേരിട്ടിട്ടില്ലാത്ത ഈ ചിത്രം വൈകാതെ ആരംഭിക്കും.

Comments

comments