ജയസൂര്യ കഥകളി നടനാകുന്നുശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് എന്ന ചിത്രത്തില്‍ ശങ്കരന്‍ എന്ന കഥകളി നടന്‍റെ വേഷത്തില്‍ ജയസൂര്യ അഭിനയിക്കുന്നു. അനധികൃതമായി ലണ്ടനില്‍ കുടിയേറുന്ന കഥാപാത്രമാണ് ഇത്. ഇംഗ്ലീഷിന്‍റെ രചന നിര്‍വ്വഹിക്കുന്നത് അജയ് വേണുഗോപാലാണ്. ലണ്ടനാണ് സിനിമയുടെ പശ്ചാത്തലമാകുന്നത്. മുകേഷ് , നിവിന്‍ പോളി, നദിയ മൊയ്തു, രമ്യ നമ്പീശന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

Comments

comments