ജയറാം ഷാജി എന്‍.കരുണ്‍ ചിത്രത്തില്‍കച്ചവട സിനിമയിലും ആര്‍ട്ട് ചിത്രങ്ങളിലും കാലിടറുന്ന നിലയാണ് അടുത്തകാലത്തായി ജയറാമിന്. ഇറങ്ങിയ ചിത്രങ്ങളൊക്കെ നിലം തൊടാതെ പോകുന്നു. പല നായകരില്‍ ഒരാളായി യുവനിരക്കൊപ്പം അഭിനയിച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്ന ജയറാം ഇടക്കാലത്ത് തീര്‍ത്ഥാടനം പോലുള്ള ആര്‍ട്ട് സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. സമീപകാലത്തിറങ്ങിയ മാന്ത്രികന്‍, കൊച്ചി ടു കോടമ്പാക്കം, മദിരാശി എന്നീ ചിത്രങ്ങളൊക്കെ കേരളത്തിലെ പ്രേക്ഷകര്‍ കയ്യൊഴിഞ്ഞവയാണ്. അതിനിടെ പ്രമുഖ സംവിധായകന്‍ ഷാജി എന്‍. കരുണിന്‍റെ ചിത്രത്തില്‍ ജയറാമിന് അവസരം ലഭിച്ചിരിക്കുന്നു. ചെണ്ടവായനയില്‍ സജീവമായ ജയറാം ഒരു ചെണ്ടക്കാരന്‍റെ വേഷമാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. ഗാനരചയിതാവ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഷാജി എന്‍. കരുണ്‍ ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ഗാഥ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. പ്രമുഖ ചെറുകഥാകൃത്ത് ടി.പത്മനാഭന്‍റെ കടല്‍ എന്ന കഥയെ ആധാരമാക്കിയുള്ള ചിത്രമാണ് ഇത്. ഇതിന് ശേഷമാകും ജയറാം ചിത്രം.

Comments

comments