ജയറാം പിന്നണി ഗാന രംഗത്തേക്ക്ആന കമ്പത്തിനും ചെണ്ടയ്ക്കും ശേഷം നടന്‍ ജയറാം പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നു. ജോഷി,സേതുവിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ‘സലാംകാശ്മീരി’ലൂടെ ജയറാം ആദ്യമായി പിന്നണി ഗായകനാകുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്ന യുഗ്മഗാനമാണ് ജയറാമും ശ്വേതാമോഹനനും ചേര്‍ന്ന് പാടുന്നത്. കണ്ണാടിപ്പുഴയിലെ മീനോടും കുളിരിലെ എന്നു തുടങ്ങുന്ന ഗാനമാണ് ജയറാം ആലാപിച്ചിരിക്കുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ത്തിലൂടെ ഒരിടവേളയ്ക്കു ശേഷം സുരേഷ്‌ഗോപിയും ജയറാമും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

Comments

comments