ജയറാം അക്കുഅക്ബര്‍ ടീം വീണ്ടുംജയറാം വീണ്ടും അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു കാര്യം പറയാനുണ്ട് എന്ന ഈ ചിത്രത്തില്‍ ഒരു സ്കൂളധ്യാപകന്‍റെ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നത്. കെ. ഗിരീഷ് കുമാറാണ് ചിത്രത്തിന്‍റെ രചന. ആന്‍റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെള്ളരി പ്രാവിന്‍റെ ചങ്ങാതി എന്ന ചിത്രത്തിന് ശേഷം അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

Comments

comments