ജയരാജിന്‍റെ പുതിയ ചിത്രംജയരാജ് പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രൈഡ്. പ്രണയം വിഷയമാകുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത് തോമസ് തോപ്പില്‍ക്കുടിയാണ്. പുതുമുഖങ്ങളായ അരുണ്‍ ശങ്കര്‍, പങ്കജ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. പകര്‍ന്നാട്ടം എന്ന ജയരാജ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സബിത ജയരാജ് ഈ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലമാകുന്നത് രാജസ്ഥാനാണ്. ബാബു രാജ്, ബിനു, നേഹ രമേഷ് തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

Comments

comments