ജയഭാരതിയുടെ മകന്‍ സിനിമയിലേക്ക്മലയാളത്തിലെ മുന്‍ നായികതാരം ജയഭാരതിയുടെയും, നടന്‍ സത്താറിന്‍റെയും മകന്‍ കൃഷ് സത്താര്‍ സിനിമയിലേക്ക്.സിദ്ദിഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് കൃഷ് സത്താര്‍ അഭിനയിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ അഭിനയം പഠിച്ചതിന് ശേഷമാണ് കൃഷിന്‍റെ സിനിമ പ്രവേശം. ഒരു ഐ.ടി പ്രൊഫഷണലിന്‍റെ വേഷമാണ് ഈ ചിത്രത്തില്‍ കൃഷ് ചെയ്യുന്നത്. പത്മപ്രിയ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ഈ ചിത്രത്തിലെ നായികമാര്‍.

Comments

comments