ജനുവരിയില്‍ സിനിമകളുടെ പൂരംരണ്ടായിരത്തി പന്ത്രണ്ടിനെ കടത്തിവെട്ടി ഈ വര്‍ഷം ഏറെ മലയാള ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തുന്ന കാഴ്ചയാണ് ജനുവരി മാസത്തില്‍ കാണാന്‍ സാധിക്കുന്നത്. ബിഗ്, ലോ ബഡ്ജറ്റുകളിലായി ഒട്ടേറെ ചിത്രങ്ങള്‍ ഈ മാസം തന്നെ തിയേറ്ററുകളിലെത്തും. ജനുവരി നാലിന് അഞ്ച് ചിത്രങ്ങളാണ് തീയേറ്ററുകളിലേക്ക് വരുന്നത്. രാജിവ് രവിയുടെ അന്നയും റസൂലും, ബാബു ജനാര്‍ദ്ധനന്‍റെ ലിസമ്മയുടെ വീട്, ഗിരീഷിന്‍റെ നി കൊ, ഞാന്‍ ചാ, രാജേഷ് ടച്ച് റിവറിന്‍റെ എന്‍റെ, രഞ്ജിനി ഹരിദാസ് നായികയാകുന്ന എന്‍ട്രി എന്നീ ചിത്രങ്ങളും, രാം ചരണിന്റെ തെലുഗ് ചിത്രം ഓറഞ്ച് എന്ന ചിത്രവവുമാണ് ഈ ആഴ്ചത്തെ റിലീസുകള്‍. ജോഷി സംവിധാനം ചെയ്തു മോഹന്‍ലാല്‍ നായകനാകുന്ന ലോക്പാല്‍, തോംസണ്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-ദിലീപ് ടീമിന്‍റെ കമ്മത്ത് & കമ്മത്ത്, രേവതി വര്‍മ്മ സംവിധാനം ചെയ്യുന്ന മാഡ് ഡാഡ്, വിജി തമ്പിയുടെ നാടോടി മാമന്‍, സുഝീര്‍ സംവിധാനം ചെയ്യുന്ന ബ്രേക്കിങ്ങ് ന്യൂസ് ലൈവ്, വിനയന്‍റെ ഡ്രാക്കുള, വി. ബോസിന്‍റെ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, ടി.കെ രാജിവ് കുമാറിന്‍റെ അപ് ആന്‍ഡ് ഡൗണ്‍, രാജിവ് നാഥിന്‍റെ ഡേവിഡ് & ഗോലിയാത്ത് എന്നിവ ജനുവരിയില്‍ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രങ്ങളില്‍ എടുത്ത് പറയാവുന്നവയാണ്.

Comments

comments