ജനുവരിയില്‍ ഒട്ടേറെ ചിത്രങ്ങള്‍..ജനുവരിയില്‍ നിരവധി മലയാള സിനിമകള്‍ റിലാസാവും. ഇതില്‍ ആദ്യത്തേത് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ടാണ്. പുതുമുഖങ്ങളുടെ ഒരു നിര തന്നെ ഇതിലുണ്ട്. റിമ കല്ലിങ്കലും ഒരു പ്രധാന വേഷം ചെയ്യുന്നു. നായകവേഷത്തിലെത്തുന്നവര്‍ മിക്കവരും സിനിമ താരങ്ങളുടെ മക്കളാണ്. മനോജ്-വിനോദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഈ ആഴ്ച റിലീസാവും.
സജി സുരേന്ദ്രന്റെ കുഞ്ഞളിയനും ഈ ആഴ്ച റിലീസാവും. ജയസൂര്യയാണ് നായകന്‍. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ. മറ്റൊരു ചിത്രം എ.കെ സാജന്റെ ആക്ഷന്‍ ചിത്രം അസുരവിത്താണ്. അസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ നായിക സംവൃത സുനില്‍.
മമ്മൂട്ടിയുടെ മകന്‍ ദുള്‍ഖറിന്റെ സെക്കന്‍ഡ് ഷോ, ലാല്‍ ജോസിന്റെ സ്പാനിഷ് മസാല, ഷാജി കൈലാസിന്റെ കിങ്ങ് ആന്‍ഡ് കമ്മിഷണര്‍, റോഷന്‍ ആന്‍ഡ്രൂസിന്റെ കാസനോവ എന്നിവയും ഈ മാസം റിലീസാവും.

Comments

comments