ജഗന്നാഥന് അന്ത്യാഞ്ജലിഅന്തരിച്ച ചലച്ചിത്ര നടന്‍ ജഗന്നാഥന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. വൃക്കസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹം അന്തരിച്ചത്. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് ശ്രദ്ധ നേടിയത്. നൂറ്റി എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്ത കാലത്ത് സിനിമയില്‍ സജീവമല്ലായിരുന്നു. അവസാനം അഭിനയിച്ച ചിത്രം ദിലീപ് നായകനായ പട്ടണത്തില്‍ സുന്ദരനാണ്. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം നടത്തി.

Comments

comments